Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ചന്ദ്രശേഖരന്‍ വധം: പ്രതികളുടെ പേരുകള്‍ തിരിച്ചറിഞ്ഞതു പോലീസ് സഹായത്തോടെയെന്നു മൂന്നാം സാക്ഷി
Inform Friends Click here for detailed news of all items Print this Page
കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ തിരിച്ചറിഞ്ഞതു പോലീസിന്റെ സഹായത്തോടെയായിരുന്നുവെന്നു കേസിലെ മൂന്നാം സാക്ഷിയും ദൃക്സാക്ഷികളിലൊരാളുമായ കെ.കെ. പ്രസീത്. കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ ചോദ്യത്തിനു മറുപടിയായാണു സാക്ഷി ഇങ്ങനെ പറഞ്ഞത്.പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി.രാമന്‍പിള്ള, പി.വി ഹരി, കെ.എം രാംദാസ്, ദാമോദരന്‍ നമ്പ്യാര്‍, കെ. വിശ്വന്‍, എം. അശോകന്‍ എന്നിവരും, പ്രോസിക്യൂഷനുവേണ്ടി ചീഫ് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരനുമാണ് ഇന്നലെ കോടതിയില്‍ ഹാജരായത്.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ പേര് അറിയില്ലായിരുന്നുവെന്നും തെളിവെടുപ്പു സമയത്ത് അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ എത്തിയാണു പ്രതികളെ തിരിച്ചറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞശേഷമാണ് ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് തന്നോടു പറഞ്ഞതെന്നും പ്രസീത് പറഞ്ഞു. പോലീസ് തയാറാക്കിയ മഹസര്‍ വായിച്ചിട്ടാണോ സാക്ഷിയെന്ന നിലയില്‍ ഇതില്‍ ഒപ്പിട്ടതെന്ന ചോദ്യത്തിന് ഓര്‍മയില്ലെന്നു പറഞ്ഞ സാക്ഷി പല ചോദ്യങ്ങളിലും വ്യക്തമായ ധാരണയില്ലെന്നും മറുപടി നല്‍കി. വള്ളിക്കാട്ടെ ക്ളബ്ബിന്റെ വാര്‍ഷികത്തിന് അലങ്കരിക്കുന്നതിന്റെ ഭാഗമായി വള്ളിക്കാട് അങ്ങാടിയില്‍ ഏഴുമീറ്റര്‍ നീളമുള്ള ബാനര്‍ കെട്ടുന്നതിനിടയിലാണ് താന്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയത്. ഈ സമയത്താ ണ് വടക്കുഭാഗത്തുനിന്നും പടിഞ്ഞാറു ഭാഗത്തേക്കു പ്രതികള്‍ സഞ്ചരിച്ച കാര്‍വന്നത്. പിന്നീട് കാര്‍ വലത്തേക്കു തിരിഞ്ഞുനിന്നു. ഇതു താന്‍ നില്‍ക്കുന്നതിന്റെ നാലുമീറ്റര്‍ മുന്നിലായിട്ടായിരുന്നുവെന്നും പ്രസീത് പറഞ്ഞു. കാറി ല്‍നിന്നും വാളുമായി ഇറങ്ങിയ മൂന്നുപേര്‍ കുനിഞ്ഞുനിന്നു ബൈക്കില്‍ നിന്നും വീണ ആളെ വെട്ടുകയായിരുന്നുവെന്നും മറ്റു രണ്ടുപേര്‍ ആയുധങ്ങളുമായി രണ്ടു ഭാഗങ്ങളില്‍ നിന്നിരുന്നുവെന്നും ക്രോസ് വിസ്താരത്തിനിടെ പ്രസീത് മൊഴിനല്‍കി. തൊട്ടടുത്ത പള്ളിയില്‍നിന്നുള്ള വെളിച്ചവും നല്ലനിലാവുമുണ്ടായിരുന്നതുകൊണ്ട് കാറില്‍നിന്നിറങ്ങിയ പ്രതികളെ കണ്ടുവെന്നും ഇയാള്‍ പറഞ്ഞു. കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ വീണതു കണ്ടപ്പോള്‍ ക്ളബ്ബ് വാര്‍ഷികത്തിന് അലങ്കരിക്കാന്‍ കൂട്ടത്തിലുണ്ടായിരുന്ന രാമചന്ദ്രനും മനീഷുമെല്ലാം ഓടുന്നതുകണ്ടു. താനും പിന്നാലെ ചെന്നു. എല്ലാം ഒന്നരമിനിറ്റുകൊണ്ടു കഴിഞ്ഞിരുന്നു. ബൈക്കില്‍ നിന്നു വീണ ആള്‍ മലര്‍ന്നുകിടന്ന് വെട്ട് തടുക്കാന്‍ ശ്രമിച്ചിരുന്നതും കണ്ടിരുന്നു.പ്രസീത് പറഞ്ഞു.സംഭവം കഴിഞ്ഞ് വീട്ടിലേക്ക് പോയ താന്‍ പിറ്റേന്ന് രാവിലെ പതിനൊന്നോടുകൂടിയാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. സംഭവസ്ഥലത്ത് എത്തുമ്പോള്‍ അവിടെ പോലീസുണ്ടായിരുന്നു. ഇവിടെ തലേ ദിവസം കണ്ട കാര്യം സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പിയോടു പറഞ്ഞു. കൂടെ വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം വടകര പോലീസ് സ്റ്റേഷനിലേക്ക് പോലീസ് വാഹനത്തില്‍ പോവുകയും ചെയ്തിരുന്നു.

കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കാണാന്‍ താന്‍ പോയിട്ടുണ്ടായിരുന്നില്ല. കാറില്‍നിന്നു പോലീസ് കണ്െടടുത്തുവെന്നു പറയുന്നതൊന്നും നുണയല്ല. കോടതിയില്‍നിന്ന് സമന്‍സ് വന്നപ്രകാരമാണു ജയിലില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനു പോയത്. മൂന്നു പ്രാവശ്യം പോയിരുന്നു. തിരിച്ചറിയല്‍ പരേഡിനു പോകുമ്പോള്‍ എന്തിനാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരേനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതികള്‍ പരേഡിനു ഹാജരായിരുന്നത്.അന്വേഷണസംഘം തെളിവെടുപ്പിനായി വിളിപ്പിച്ചതു 2012 മേയ് 25നായിരുന്നു. കൊലയില്‍ പങ്കാളികളായിരുന്നവരെ കാണിച്ചുകൊടുത്തപ്പോള്‍ മാത്രമാണു പോലീസ് ഇവരുടെ പേരു വിവരം തന്നോടു വെളിപ്പെടുത്തിയതെന്നും പ്രസീത് പറഞ്ഞു.
ചന്ദ്രശേഖരന്‍ സഞ്ചരിച്ച ബൈ ക്കിനെക്കുറിച്ചു വ്യക്തമായി പറയാന്‍ കഴിയില്ല. വെട്ടേറ്റ ആളെ കൊണ്ടുപോകുമ്പോള്‍ ആരുടെയെങ്കിലും ശരീരത്തില്‍ രക്തം ഒലിച്ചിറങ്ങിയിരുന്നതായി ശ്രദ്ധിച്ചിരുന്നില്ല. പോലീസ് ജീപ്പ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. കേസിന്റെ വിവരങ്ങളും അന്വേഷണപുരോഗതിയും മാധ്യമങ്ങളില്‍നിന്നും സുഹൃത്തുക്കള്‍ വഴിയുമാണ് അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. ഇന്നു രണ്ടാം സാക്ഷിയായ ടി.പി. രമേശനെ കോടതി വിസ്തരിക്കും.


ക​ശാ​പ്പ‌് നിരോധനം: ക​ന്നു​കാ​ലി​ക​ളെ നി​ര​ത്തി​ലേ​ക്ക് ഇ​റ​ക്കി​വി​ടാ​ൻ കർഷകർ
ബസും കാറും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു
അഞ്ചു ലക്ഷം പേരുടെ ഉപജീവനം മുട്ടും: മുഖ്യമന്ത്രി
ക​ണ്ണൂരിന്‍റെ സമാധാനത്തിന് ഊരിയെടുത്ത വാളുകൾ ഉറയിലിടണം: എ.​കെ. ആ​ന്‍റ​ണി
നേ​താ​ക്ക​ൾക്ക് ആഡംബരം വേണ്ടെന്ന് ആന്‍റണി
ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം പാ​ലി​ക്കാ​തെ സ​ർ​ക്കാ​ർ
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം അ​നി​ശ്ചി​ത​മാ​യി വൈ​കി; യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി
കാ​ല​ന്‍റെ വാ​ഹ​ന​മാ​യ പോത്തിനെ കൊ​ല്ലു​ന്ന​തു വി​ല​ക്കി​യതെന്തിന്: പിള്ള
പിണറായി സർക്കാർ മനുഷ്യർക്കും മോ​ഡി സ​ര്‍​ക്കാ​ര്‍ മൃ​ഗ​ങ്ങ​ള്‍​ക്കും ഒപ്പം: ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍
പ​നി​യും ശ്വാ​സ​ത​ട​സ​വും; വി​.എ​സി​നെ ആ​ശു​പത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
മോ​ദി​യു​ടെ ശ്ര​മം ഇ​ന്ത്യ​ൻ ജ​ന​ത​യെ സ​സ്യാ​ഹാ​രി​ക​ളാ​ക്കാ​ൻ: സു​ധാ​ക​ർ റെ​ഡ്ഡി
മു​ട്ട​ത്തു വ​ർ​ക്കി കു​ടും​ബ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു​ചെ​ന്ന ക​ഥാ​കാ​ര​ൻ: മ​ധു
രാ​ജ​ഗി​രി ആ​ശു​പ​ത്രിക്കു സെ​ന്‍റ​ര്‍ ഫോ​ര്‍ ക്വാ​ളി​റ്റി പ്ര​മോ​ഷ​ന്‍ പദവി
പ്രത്യാശയ്ക്കൊപ്പം നാട് കൈകോർത്തു; ആ​റു മ​ണി​ക്കൂ​റി​ൽ ഒ​ന്പ​തു​ ല​ക്ഷ​ം രൂ​പ
വി​ഷ ചി​കി​ത്സാ​രം​ഗ​ത്തു സ​മ​ഗ്ര ഗ​വേ​ഷ​ണ​ങ്ങ​ള്‍ വേ​ണം: ദേ​ശീ​യ ഇ​ന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ്
പുന​ർമൂ​ല്യനി​ർ​ണ​യം: ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കിയെ​ന്ന മു​ദ്ര നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി
സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി ലോ​ഡ്ജുകൾ നിർമിക്കും: മു​ഖ്യ​മ​ന്ത്രി
കേ​ര​ളം സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ സം​സ്ഥാ​നം: പ്ര​ഖ്യാ​പ​നം ഇ​ന്ന്
മാ​ധ്യ​മ​ങ്ങ​ളുടെ വ്യ​വ​സാ​യ​വ​ത്​കരണം അ​പ​ക​ടം: പി.​ജെ. കു​ര്യ​ൻ
ക​ശാ​പ്പ്: നി​യ​മ​നി​ര്‍​മാ​ണം ആലോചിക്കുമെന്നു കോ​ടി​യേ​രി
അ​തി​ര​പ്പിള്ളി വെള്ളച്ചാട്ടം പ്ര​കൃ​തി​ദ​ത്തമ​ല്ല: മന്ത്രി മണി
ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ കേ​സ് പി​ൻ​വ​ലി​ക്കൽ: എ​ഐ​എ​സ്എ​ഫിൽനിന്നു
വി​വേ​കി​നെ പു​റ​ത്താ​ക്കി
ദീ​ർ​ഘ​ദൂ​ര​ബ​സു​ക​ൾ​ക്കു ര​ണ്ടു ഡ്രൈ​വ​ർമാർ​ വേ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
പ്രതിഷേധ കശാപ്പ് : യൂ​ത്ത് കോ​ൺഗ്രസ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്
ലോ ​അ​ക്കാ​ദ​മി: സി​പി​ഐ​യു​ടെ മു​ഖം​മൂ​ടി അ​ഴി​ഞ്ഞു​വീ​ണെന്നു ജോസഫ് എം. പു​തു​ശേ​രി
വൈദ്യുതീകരണം സ​മ്പൂ​ർ​ണമാവില്ല: വൈദ്യുതി മന്ത്രി
തോക്കു ചൂണ്ടി കവർച്ച : ആസാം സ്വദേശികൾ ക​ള​മ​ശേ​രി​യി​ൽ അ​റ​സ്റ്റി​ൽ
ബസിടിച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
ക​ക്കാ​ട് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് രണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം; നാ​ലു​ പേ​ർ​ക്കു വെ​ട്ടേ​റ്റു
സി. ​രാ​ധാ​കൃ​ഷ്ണ​ന്‍ സാ​ഹി​ത്യ പ​രി​ഷ​​ത്ത് പ്ര​സി​ഡ​ന്‍റ്
ഐ​സി​എ​സ്ഇ, ഐ​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം ഇന്നു പ്ര​ഖ്യാ​പി​ക്കും
കൊടിയേരിക്കെതിരേ കേസെടുക്കണം: പി. സി. തോമസ്
ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​യ​ദി​വ​സംപി​താ​വ് മ​രി​ച്ചു
ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​നം
യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു
ര​​ക്ത​​സാ​​ക്ഷി സ്മാ​​ര​​ക മ​​ന്ദി​​ര​​ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം: വി​എ​സ് എത്തിയില്ല, സന്ദേശം വായിച്ചു
70 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ
വ​ത്സ​രാ​ജ​ക്കു​റു​പ്പ് വ​ധം: വി​ചാ​ര​ണ തുടങ്ങി
കാ​​ർ ഓ​​ടി​​ക്ക​​വേ പോ​​​ക്ക​​​റ്റി​​ലി​​ട്ട മൊ​​​ബൈ​​​ലി​​നു തീ​​പി​​ടി​​ച്ചു
ഉ​പ​ഭോ​ക്തൃകോ​ട​തി​ക​ളെ സ​ര്‍​ക്കാര്‍ ത​ക​ര്‍​ക്കുന്നു: അ​നൂ​പ് ജേ​ക്ക​ബ്
കോഴിക്കോട്ട് സമ്പൂർണവൈദ്യുതി; തൃശൂരിൽനിന്ന് സ്വാഗതഗാനം
റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് റോഡുകൾ നവീകരിക്കും: മന്ത്രി
സെ​ൻ​കു​മാ​റി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി
ഐ​സി​എ​സ്ഇ, ഐ​എ​സ‌്സി ഫ​ലം നാ​ളെ
കശാപ്പ് നിരോധനവി​ജ്ഞാ​പ​നം: വ​ലി​ച്ചു​കീ​റി ച​വ​റ്റു​കു​ട്ട​യി​ലി​ട​ണം: എ.​കെ. ആ​ന്‍റ​ണി
കശാപ്പ് നിരോധനം:പ്രതിഷേധം ശക്തം
മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ര്‍ ജനഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ല്‍ ജീ​​​വി​​​ക്കു​​​ന്ന മാ​​​ര്‍​ഗ​​​ദ​​​ര്‍​ശി: മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി
ശബരിമല ക്ഷേത്രം ജൂണ്‍ മൂന്നിനു തുറക്കും
തേക്കടിയിൽ ബോട്ടിംഗ് നിരോധിച്ചു
ഏ​ഴു ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ൾ വി​ക​സി​പ്പി​ക്കും
ക​ടലി​ൽ സംയുക്ത നീരീക്ഷണത്തിന് ഇന്ത്യയും ശ്രീലങ്കയും
തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയാക്കിയതിൽ ദുരൂഹത: കെ.എം. ഷാജഹാൻ
സൈന്യത്തിനെതിരേ പറഞ്ഞിട്ടില്ലെന്നു കോടിയേരി
ദ​ന്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
കാ​​ൽ വ​​ഴു​​തി വീ​​ണ് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു
ബീ​ഫ് നി​രോ​ധ​ന​ം: നാ​ളെ കരിദിനാചരണം
ക​ന്നു​കാ​ലി​ ക​ശാ​പ്പ്: മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
എ​ൻ​ജി​നി​യ​റിം​ഗ്: യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് സ​മ​ർ​പ്പണം ആ​രം​ഭി​ച്ചു
അ​ഴി​മ​തി​ക്കെ​തി​രാ​യ നി​ല​പാ​ട് കൂ​ടു​ത​ൽ ശ​ക്ത​മാ​യി സ​ർ​ക്കാ​ർ മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കും: മു​ഖ്യ​മ​ന്ത്രി
പീഡനകഥ കെട്ടിച്ചമച്ചത്; 10 ലക്ഷം നഷ്ടപരിഹാരം
ഒ​ന്നാംവ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉത്തരവ്: അ​നു​മ​തി​യോ​ടെ മാത്രമേ അന്വേഷണം പാടുള്ളൂ
കെ.​സി. ജോ​സ​ഫി​ന് എതിരേയുള്ള പ​രാ​തി കോ​ട​തി ത​ള്ളി
മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം സത്യത്തിന്‍റെ ഉപാസന: മാ​ർ ആ​ല​ഞ്ചേ​രി
ക്രൈസ്തവ കൂട്ടക്കൊല: ലോകമനഃസാക്ഷി ഉണരണം- കത്തോലിക്കാ കോൺഗ്രസ്
സിപിഐയുടെ നുകത്തിനു കീഴിലല്ല കേരള കോൺഗ്രസ് എം: പുതുശേരി
സത്യജിത് റേ ഫിലിം സൊസൈറ്റി ഷോർട്ട് ഫിലിം പുരസ്കാരം പ്രദീപ് ഗോപിക്ക്
കന്നുകാലി നിരോധനം ആർഎസ്എസ് അജൻഡയുടെ ഭാഗം: മുഖ്യമന്ത്രി
സം​​​സ്ഥാ​​​ന അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റം: ജ​​​ലീ​​​ൽ
കന്നുകാലി കശാപ്പു നിരോധനം അവകാശ ലംഘനം: ചെന്നിത്തല
ഭരണഘടനാവിരുദ്ധം:ഹസൻ
വാ​ർ​ത്ത വ​ള​ച്ചൊ​ടി​ച്ച​ത്: കു​മ്മ​നം
പരിശോധന മന്ദഗതിയിൽ : വാ​ള​യാ​ർ നി​ശ്ച​ലം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.