സിപിഎമ്മിന്റെ ന്യൂനപക്ഷ സമീപനം ഇരട്ടത്താപ്പ്: ഇ.ടി. മുഹമ്മദ് ബഷീര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പു വരുമ്പോള്‍ ന്യൂനപക്ഷ സെല്ലുണ്ടാക്കുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പു വ്യക്തമാക്കുന്നതെന്നു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. യൂത്ത് ലീഗ് സംഘടിപ്പിച്ച ന്യൂനപക്ഷാവ സ്ഥയും പരിഹാരങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് ന്യൂനപക്ഷങ്ങളെ സംഘടിപ്പിക്കുമ്പോള്‍ വര്‍ഗീയതയും സിപിഎം സംഘടിപ്പിക്കുമ്പോള്‍ ശരിയുമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. വിചാരണ കൂടാതെ ജയിലില്‍ കഴിയുന്നവരിലേറെയും മുസ്ലിംകളാണ്. വിചാരണത്തടവുകാരായി ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന നിരപരാധികളുടെ കാര്യം സര്‍ക്കാര്‍ ഗൌരവമായി പരിഗണിക്കണം. മുസ്ലിംകളോടുള്ള വിവേചനം ന്യൂനപക്ഷാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.