റവ. ഡോ. വള്ളമറ്റം ക്വിസ്: മലപ്പുറം ജേതാക്കള്‍
തൊടുപുഴ: ന്യൂമാന്‍ കോളജിന്റെ സ്ഥാപകരില്‍ പ്രധാനിയായ റവ. ഡോ. ജോണ്‍ വള്ളമറ്റത്തിന്റെ അനുസ്മരണാര്‍ഥം പൂര്‍വവിദ്യാര്‍ഥി സംഘടന നടത്തിയ അഖില കേരള ഇന്റര്‍ കൊളീജിയറ്റ് ക്വിസ് മത്സരത്തില്‍ മലപ്പുറം എസ്എസ് കോളജിലെ ഷെമീം അബ്ദുള്‍ ഖാദര്‍ ഒന്നാംസ്ഥാനം നേടി. പാലാ അല്‍ഫോന്‍സാ കോളജിലെ ആഷ്ലി തോമസും വാണി മരിയ ജോസും രണ്ടാംസ്ഥാനം കരസ്ഥമാക്കി. മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ റോബിന്‍ ഡി. തോമസും ജിജോ തോമസ് ടീമിനാണ് മൂന്നാംസ്ഥാനം. വിജയികള്‍ക്ക് പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ജോസ് സെബാസ്റ്റ്യന്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ഡോ. എ.പി.ഫിലിപ്പ്, സോണി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.