ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ജസ്റിസ് നടരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. സര്‍ക്കാരിന്റെയും നടരാജന്റെയും വാദം കേട്ടശേഷം ജസ്റിസ് പി.ആര്‍. രാമചന്ദ്രമേനോനാണു കേസ് വിധിപറയാന്‍ മാറ്റിയത്.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രതിയായ കാസര്‍ഗോഡ് ഭൂമിദാനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെതുടര്‍ന്നാണു സര്‍ക്കാര്‍ നടരാജനെ അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്തത്.