ഇന്‍ഡിഗോ കൊച്ചി-ഡല്‍ഹി സര്‍വീസ് ആരംഭിക്കുന്നു
നെടുമ്പാശേരി: ഇന്‍ഡിഗോ നാളെ മുതല്‍ കൊച്ചിയില്‍നിന്നു ഡല്‍ഹിക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കും. ഇവര്‍ ദുബായ് സര്‍വീസും നടത്തും. എയര്‍ ബസ് 320 വിമാനമാണ് ഉപയോഗിക്കുന്നത്. കൊച്ചിയില്‍നിന്നു രാവിലെ 7.05 ന് പുറപ്പെടുന്ന 6ഇ 516-ാം നമ്പര്‍ ഫ്ളൈറ്റ് പത്തിന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍നിന്നു ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന 6ഇ 515-ാം നമ്പര്‍ ഫ്ളൈറ്റ് വൈകുന്നേരം 4.55 ന് കൊച്ചിയിലെത്തിച്ചേരും.


കൊച്ചിയില്‍നിന്നു ദുബായ്ക്കുള്ള 6ഇ-67-ാം നമ്പര്‍ ഫ്ളൈറ്റ് വൈകുന്നേരം ആറിന് പുറപ്പെട്ട് അവിടത്തെ പ്രാദേശിക സമയം 6.20ന് എത്തും. ദുബായില്‍നിന്നു 6ഇ 68-ാം നമ്പര്‍ ഫ്ളൈറ്റ് രാത്രി 11.10ന് പുറപ്പെട്ട് രാവിലെ 4.45ന് കൊച്ചിയില്‍ വരും.