കോട്ടയം: രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ജൂബിലി വേളയില്‍ പോപ്പ് ജോണ്‍ പോള്‍ കാത്തലിക് ഫോറം സംഘടിപ്പിക്കുന്ന കാര്യവിചാരം പരമ്പരയ്ക്കു തുടക്കമായി.ആധുനികോത്തര കേരളീയ സമൂഹത്തിലെ വിശ്വാസ കൈമാറ്റത്തിന്റെ ഭാഷയും ശൈലിയും എന്നതിനെക്കുറിച്ചു ദൈവശാസ്ത്രജ്ഞരും അല്മായരും സംവാദത്തിലേര്‍പ്പെടുന്ന ഈ പരമ്പരയില്‍ ആദ്യത്തേത് തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ നടന്നു. മാതാപിതാക്കളുടെ സ്നേഹമാതൃകയെക്കാള് വലിയ ദൈവശാസ്ത്രമില്ലെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു.
ദൈവം സ്നേഹമാകുന്നു എന്നതിന്റെ ആവിഷ്കരണം പൊതുജീവിതത്തിന്റെ ഓരോ മണ്ഡലത്തിലും എങ്ങനെ നടത്താം എന്ന് അന്വേഷിക്കണമെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ തിരുവല്ല സഹായമെത്രാന്‍ ഡോ. ഫീലിപ്പോസ് മാര്‍ സ്തേഫാനോസ് നിര്‍ദേശിച്ചു.
ഫോറം കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ലീന ജോസ് ആമുഖപ്രസംഗം നടത്തി. പൌരസ്ത്യവിദ്യാപീഠം അധ്യക്ഷന്‍ റവ. ഡോ. വിന്‍സന്റ് ആലപ്പാട്ട്, ധര്‍മാരാം വിദ്യാക്ഷേത്രം മുന്‍ അധ്യക്ഷന്മാരായ റവ. ഡോ. ജോസഫ് പാത്രപാങ്കല്‍ സിഎംഐ, റവ. ഡോ. കുഞ്ചെറിയ പത്തില്‍ സിഎംഐ, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസ് പുളിക്കല്‍, പാലാ രൂപതാ വികാരി ജനറാള്‍ റവ. ഡോ. ഫിലിപ്പ് ഞരളക്കാട്ട്, കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍, റവ. ഡോ. മരിയദാസ് ഒഐസി, റവ. ഡോ. സിപ്രിയാന്‍ ഇല്ലിക്കമുറി, റവ. ഡോ. ജയിംസ് വെള്ളിയാന്‍, റവ. ഡോ. ഫിലിപ്പ് ചെമ്പകശേരി, റവ. ഡോ. ജോസ് നവസ്, റവ. ഡോ. ജോസ് വടക്കേടം, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. കുര്യന് താമരശേരി, ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി., റവ. ഡോ. മാത്യു പൈകട, റവ. ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പില്, റവ. ഡോ. റോബി ആലഞ്ചേരി, ഡോ. സിസ്റര്‍ ഗ്രേസ് കൊച്ചുപറമ്പില്‍ എസ്എബിഎസ്, റോസക്കുട്ടി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.ആലീസ് ജോസഫ് സ്വാഗതവും പ്രഫ. റോസിലിന്‍ഡ് ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.