ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സിഎംഐക്ക് ആത്മവിദ്യാ അവാര്‍ഡ്
കൊച്ചി: കേരള കത്തോലിക്ക സമൂഹത്തിലെ ആധ്യാത്മികാചര്യനായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആത്മവിദ്യാ അവാര്‍ഡിന് ബാംഗളൂര്‍ ധര്‍മ്മാരാം കോളജ് പ്രഫസറായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സിഎംഐ അര്‍ഹനായി. 10,001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ഏഴിന് കോക്കമംഗലത്ത് മോണ്‍. മാത്യു മങ്കുഴിക്കരി ആധ്യാത്മിക സംഗമവേദിയില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ സമ്മാനിക്കും.


ഭാരതീയ പൌരസ്ത്യ ആധ്യാത്മികതയെ അപഗ്രഥിച്ചുകൊണ്ട് ഫാ. ചന്ദ്രന്‍കുന്നേല്‍ രചിച്ച നവജീവസാധന എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. അസെന്‍ഡ് ടു ട്രൂത്ത്, ക്വാണ്ടം ടു ഹോളിസം ടു കോസ്മിക് ഹോളിസം, ഫ്രം ഹോള്‍നെസ് ടു വാര്‍പാത്, ഫിലോസഫി ഓഫ് ഫിസിക്സ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഫാ. ചന്ദ്രന്‍കുന്നേല്‍. മോണ്‍ മാത്യു മങ്കുഴിക്കരി ആധ്യാത്മിക വേദിയാണ് ആത്മവിദ്യാ അവാര്‍ഡ് ഏര്‍പ്പെടു ത്തിയിട്ടുള്ളത്.