റബര്‍, റെയില്‍വേ വിഷയങ്ങളില്‍ കേന്ദ്രം കേരളത്തെ കബളിപ്പിച്ചെന്നു പി.സി. തോമസ്
കോട്ടയം: റെയില്‍വേ ബജറ്റില്‍ കേരളത്തെ കബളിപ്പിച്ച കേന്ദ്രഗവണ്‍മെന്റ് റബര്‍വില വര്‍ധിപ്പിക്കാന്‍ എടുക്കുമെന്നു പറയുന്ന നടപടിയും കര്‍ഷക ജനതയെയും കേരളത്തെയും വഞ്ചിക്കുന്ന രീതിയിലുള്ളതാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്.

റെയില്‍വേ, റബര്‍വില വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്ക്കെതിരേയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ അവസരമുണ്ടായിട്ടും അതു ചെയ്യാത്ത കേരള സര്‍ക്കാരിനുമെതിരേ കോട്ടയത്ത് പേസ്റ്ഓഫീസിനു മുന്നില്‍ റബര്‍ ഷീറ്റുകള്‍ റോഡില്‍ വിരിച്ചു റെയില്‍പാത ഉണ്ടാക്കി കേരള കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ യുപിഎ ഗവണ്‍മെന്റ് കോച്ച് ഫാക്ടറി, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ ട്രെയിനുകള്‍, ശബരിപാതയുടെ നിര്‍മാണം എന്നിവയുടെ കാര്യത്തില്‍ കേന്ദ്രം കേരളത്തെ പൂര്‍ണമായും തഴഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്കറിയാ തോമസ് അധ്യക്ഷത വഹിച്ചു.


സ്റീഫന്‍ ജോര്‍ജ്, തോമസ് കുന്നപ്പള്ളി, സ്റീഫന്‍ ചാഴിക്കാടന്‍, ഷാജി കടമല, ചെറിയാന്‍ പി. ലോബ്, ആന്റോ മാങ്കൂട്ടം, ജയ്സണ്‍ ജോര്‍ജ്, മനോജ് ചെമ്മുണ്ടവള്ളി, സോണി തോമസ്, അഗസ്റിന്‍ വട്ടക്കുന്നേല്‍, പി.ജെ. ബാബു, പി.എം. സണ്ണി, അന്നമ്മ ജോണ്‍, ജോര്‍ജ് തോമസ്, ജോയി ഗോപുരാന്‍, ചന്ദ്രശേഖരന്‍ മാമലശേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു.