മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല അസംബ്ളി
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല അസംബ്ളി പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടന്നു. രാവിലെ പത്തിന് അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. തോമസ് എം. മാത്തുണ്ണിയുടെ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഫാ. ജോണ്‍ തുണ്ടിയത്ത്, പ്രഫ. ജേക്കബ് എം. ഏബ്രഹാം, തോമസ് നാച്ചേരി, തോമസ് ജോണ്‍ തേവരേത്ത്, വൈ. രാജു എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള 250 അസംബ്ളി അംഗ ങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2013-14 വര്‍ഷത്തെ പുതിയ ഭാരാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിനു ചെയര്‍മാന്‍ നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് -ഫിലിപ് എം. കടവില്‍ (മൂവാറ്റുപുഴ), ജനറല്‍ സെക്രട്ടറി - സജി ജോണ്‍ (മാവേലിക്കര), വൈസ് പ്രസിഡന്റുമാര്‍ - വൈ. രാജു (തിരുവനന്തപുരം), പോള്‍ രാജ് (മാര്‍ത്താണ്ഡം), റോസമ്മ തോമസ് (ബത്തേരി), സെക്രട്ടറിമാര്‍ - ചെറിയാന്‍ ചെന്നീര്‍ക്കര (പത്തനംതിട്ട), കെ.ജെ. സജി (പുത്തൂര്‍), ട്രഷറര്‍ - ജേക്കബ് മാത്യു (തിരുവല്ല). 15 അംഗ മാനേജിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.