ഹെറോയിന്‍ കടത്ത്: ശ്രീലങ്കന്‍ കോടതി ശിക്ഷിച്ച മലയാളികളെ കേരളത്തിലെ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: ഹെറോയിന്‍ കടത്തിയതിനു ശ്രീലങ്കന്‍ കോടതി കുറ്റക്കാരെന്നു കണ്െടത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ടു മലയാളികളെ കേരളത്തിലെത്തിച്ചു. പൊന്നാനി സ്വദേശി അഷറഫ്, കൊച്ചി സ്വദേശി ആന്റണി ജൂഡ് എന്നിവരെയാണ് ശ്രീലങ്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിച്ചത്.

എയര്‍ ലങ്കയുടെ വിമാനത്തില്‍ ഇന്നലെ രാവിലെ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. ഇവരെ പിന്നീടു പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ശ്രീലങ്കയും ഇന്ത്യയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇരുവരെയും കേരളത്തിലെത്തിച്ചത്.