പീഡനശ്രമത്തിനിടെ 80 കാരി കൊല്ലപ്പെട്ട കേസില്‍ പ്രതിക്കു ജീവപര്യന്തം
തലശേരി: പീഡനശ്രമത്തിനിടെ എണ്‍പതുകാരി കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. കേളകം ആക്കപ്പറമ്പ് കോളനിയിലെ വിജയന്‍ എന്ന ജയനെ (50) യാണു തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ. ബൈജു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

2012 ഫെബ്രുവരി 25 നായിരുന്നു കേസിനാസ്പദമായ സംഭവം. കേളകത്തെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ആറളം സ്വദേശിയായ ചെല്ലക്ക ശാന്തയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അതിനിടയില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.