എന്‍എസ്എസിന് സമാന്തരപ്രവര്‍ത്തനവുമായി നായര്‍ ഡെമോക്രാറ്റിക് സൊസൈറ്റി
തിരുവനന്തപുരം: എന്‍എസ്എസ് സമുദായ നേതാക്കളുടെ നയത്തോടുള്ള എതിര്‍പ്പുള്ള കരയോഗ പ്രതിനിധികള്‍ ചേര്‍ന്നു നായര്‍ ഡെമോക്രാറ്റിക് സൊസൈറ്റിക്കു രൂപം നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

എന്‍എസ്എസിനു കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലധികം കരയോഗങ്ങളെ കൂട്ടിയിണക്കിയാണു സംഘടന പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയത്. നായരെ തെരുവിലെ ചെണ്ട പോലെയാക്കി സമുദായ നേതാക്കള്‍ ജല്പനങ്ങള്‍ നടത്തുകയാണ്. പുതിയ സംഘടനയുടെ ജില്ലാ, താലൂക്ക്, പഞ്ചായത്ത്, വാര്‍ഡു കമ്മിറ്റികള്‍ രൂപീകരണം നടന്നുവരികയാണ്. അടുത്തമാസം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ രഥയാത്ര നടത്തുമെന്നും അവര്‍ പറഞ്ഞു.


നായര്‍ ഡെമോക്രാറ്റിക് സൊസൈറ്റി ചെയര്‍മാന്‍ ആര്‍. രാജന്‍ അടിയോടി, ജനറല്‍ സെക്രട്ടറി പ്രഫ.എ. കൃഷ്ണകുമാര്‍, കേണല്‍ ആര്‍.ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു.