ഇടുക്കിയില്‍ ഡീനിന്റെ വിജയം സുനിശ്ചിതമെന്നു യുഡിഎഫ്
ഇടുക്കിയില്‍ ഡീനിന്റെ  വിജയം സുനിശ്ചിതമെന്നു യുഡിഎഫ്
Tuesday, April 15, 2014 12:15 AM IST
തൊടുപുഴ: ഇടുക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം നടന്ന യുഡിഎഫ് അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 40,000 വോട്ടുകള്‍ക്കു വിജയിക്കുമെന്നു നേതാക്കള്‍ വിലയിരുത്തി. തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ ഇന്നലെ 11.30നായിരുന്നു യോഗം. എല്‍ഡിഎഫിനു പ്രാതിനിധ്യം കൂടുതലുള്ള ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലെ സ്ഥിതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ബൂത്ത് തലങ്ങളിലുള്ള അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ 21 മുതല്‍ നിയോജകമണ്ഡലം കമ്മിറ്റികള്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. യോഗത്തി ല്‍ മന്ത്രി പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, ജോസഫ് വാഴയ്ക്കന്‍, എസ്.അശോകന്‍, റോയി കെ. പൌലോസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.