വര്‍ധിപ്പിച്ച വാഹനനികുതി പിന്‍വലിക്കണമെന്ന്
Tuesday, April 15, 2014 12:21 AM IST
കൊച്ചി: വര്‍ധിപ്പിച്ച വാഹനനികുതിയും ഇന്‍ഷ്വറന്‍സ് പ്രീമിയവും സെസും പിന്‍വലിക്കണമെന്ന് ഓള്‍ കേരള വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു കേരളത്തില്‍നിന്നുള്ള എംപിമാര്‍ നിലപാടു വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വേഗനിയന്ത്രണം ഏകീകരിക്കുക, അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിനു മിനിമം 10 ലക്ഷം രൂപ അനുവദിക്കുക, ആര്‍ടി ഓഫീസുകളില്‍ എല്ലാ പ്രവൃത്തിദിനങ്ങളിലും ടാക്സ് അടയ്ക്കാനും ടെസ്റ് നടത്താനും സൌകര്യം ഒരുക്കുക, വാഹന നിയമ പഠനക്ളാസുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മാസത്തില്‍ ഒരിക്കല്‍ വാഹന അദാലത്ത് നടപ്പാക്കുക, ഇന്ധനത്തിന്റെ സബ്സിഡി വര്‍ധിപ്പിക്കുക, വാഹന അപകടക്കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന്‍ ഭാരവാഹികളായ വി.ആര്‍. സത്യന്‍, തോമസ് കണ്ണമ്പുഴ, കെ.എ. കരീം, പി.കെ. മുകുന്ദന്‍, പി.വി. രമണന്‍, വി.ജി. ജോഷി ഫെലിക്സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.