എയര്‍ ഇന്ത്യ വിമാനത്തിനു സാങ്കേതിക തകരാര്‍; യാത്രക്കാര്‍ ഷാര്‍ജയില്‍ കുടുങ്ങി
Tuesday, April 15, 2014 12:21 AM IST
നെടുമ്പാശേരി: നാട്ടിലെത്തി വീട്ടുകാരോടൊപ്പം വിഷു ആഘോഷിക്കാന്‍ ഒരുങ്ങിയ 130 ഗള്‍ഫ് മലയാളികള്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാറു മൂലം ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്നലെ വൈകുന്നേരം ഏഴിന് കൊച്ചിയില്‍ എത്തിച്ചേരേണ്ടിയിരുന്ന എഐ 934 ഫ്ളൈറ്റാണ് മുടങ്ങിയത്. പറന്നുയരാന്‍ തുടങ്ങിയപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടത്. യാത്രക്കാരെ ഷാര്‍ജ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹാളിലേക്കു മാറ്റി. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും രാത്രി ഏറെ വൈകിയിട്ടും വിമാനം യാത്ര തിരിച്ചില്ല.


ഷാര്‍ജയില്‍ നിന്നു കൊച്ചിയിലെത്തി തുടര്‍ന്ന് രാത്രി എട്ടിന് എഐ 047 ഫ്ളൈറ്റായി ഡല്‍ഹിക്കു പോകേണ്ട വിമാനമാണിത്. കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്കു പോകേണ്ട നൂറോളം യാത്രക്കാരും ഇതോടെ അനിശ്ചിതത്വത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.