കയര്‍ ബോര്‍ഡ് വജ്രജൂബിലി: നാണയ പ്രകാശനം നാളെ
Tuesday, April 15, 2014 12:28 AM IST
കൊച്ചി: കയര്‍ ബോര്‍ഡിന്റെ വജ്ര ജൂബിലി സ്മാരക നാണയങ്ങള്‍ നാളെ നാലിനു തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പ്രകാശനം ചെയ്യും. 60 രൂപ, 10 രൂപ നാണയങ്ങളാണു കേന്ദ്ര ധനമന്ത്രാലയം പുറത്തിറിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാണയം ഏറ്റുവാങ്ങും. കേരള സര്‍ക്കാരിനുള്ള കയര്‍ വ്യവസായത്തിന്റെ വാണിജ്യ ആനുകൂല്യമായ അഞ്ചു കോടി രൂപ കയര്‍ മന്ത്രി അടൂര്‍ പ്രകാശിനു നല്‍കും. മന്ത്രി വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.


വജ്ര ജൂബിലിയുടെ ഭാഗമായി ആലപ്പുഴ കലവൂരില്‍ അന്തര്‍ദേശീയ കയര്‍ മ്യൂസിയം അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നു കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജി. ബാലചന്ദ്രന്‍ പറഞ്ഞു. വജ്ര ജൂബിലിയുടെ സമാപനം മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. വൈവിധ്യവത്കരണം, ആധുനികവത്കരണം, യന്ത്രവത്കരണം എന്നീ ലക്ഷ്യങ്ങളുമായി കയര്‍ ബോര്‍ഡ് മുന്നോട്ടുപോകുകയാണെന്നും കനകക്കുന്നു പാലസില്‍ പുതിയ കയര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.