പരിസ്ഥിതി അവാര്‍ഡ് കല്ലേന്‍ പൊക്കുടന്
പരിസ്ഥിതി അവാര്‍ഡ്  കല്ലേന്‍ പൊക്കുടന്
Tuesday, April 15, 2014 12:29 AM IST
കൊച്ചി: എറണാകുളം കരയോഗം-പി.എസ്.ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡിനു കല്ലേന്‍ പൊക്കൂടന്‍ അര്‍ഹനായി. മുന്‍ കളക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍, ടിസിസി മുന്‍ എംഡി എം.പി. സുകുമാരന്‍ നായര്‍, കൊച്ചി യൂണിവേഴ്സിറ്റി പ്രഫസര്‍ എമിറ്റസ് ഇ.പി. യശോദരന്‍, കെ.വി. രാമചന്ദ്രന്‍, എം. ശ്രീവല്ലഭന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്നതു തന്റെ ദൌത്യമായി ഏറ്റെടുത്ത പരിസ്ഥിതി പ്രവര്‍ത്തകനാണു കല്ലേന്‍ പൊക്കുടന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.