ബംഗാളി യുവാവ് കള്ളനോട്ടുമായി പിടിയില്‍
ബംഗാളി യുവാവ്  കള്ളനോട്ടുമായി പിടിയില്‍
Tuesday, April 15, 2014 12:30 AM IST
കോഴിക്കോട്: കള്ളനോട്ടുമായി പാത്രങ്ങള്‍ വാങ്ങാനെത്തിയ ബംഗാളി യുവാവ് പോലീസ് പിടിയിലായി. ഇയാളില്‍നിന്ന് 25,000 രൂപയുടെ കള്ള നോട്ടുകള്‍ പിടിച്ചെടുത്തു. പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശി തവക്കല്‍ ഷെയ്ഖിന്റെ മകന്‍ ഹാജിക്കുള്‍ എന്ന രാജു (26) വിനെയാണു ടൌണ്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 11.30ന് മേലേപ്പാളയം ചെമ്പോട്ടി റോഡിലെ ഇന്ത്യന്‍ മെറ്റല്‍സില്‍ ഓട്ടുപാത്രങ്ങള്‍ വാങ്ങാനെത്തിയ ഹാജിക്കുള്‍ 500 രൂപയുടെ കള്ളനോട്ടാണു കടയില്‍ നല്‍കിയത്.


സംശയം തോന്നിയ കടയുടമ ഇയാളെ കടയില്‍ നിര്‍ത്തിയ ശേഷം ടൌണ്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു എസ്ഐ എം.ഉണ്ണികുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടി. പരിശോധനയില്‍ അഞ്ഞൂറിന്റെ 49 നോട്ടുകളും പാന്റിന്റെ പോക്കറ്റില്‍ കണ്െടത്തി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കോടതിയില്‍ ഹാജരാക്കി കസ്റഡിയില്‍ വാങ്ങുമെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.