എസ്എസ്എല്‍സി പരീക്ഷാഫലം നാളെ
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ
Tuesday, April 15, 2014 12:01 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. നാളെ രാവിലെ 10ന് ഡിപിഐയുടെ അധ്യക്ഷതയില്‍ ബോര്‍ഡ് മീറ്റിംഗ് ചേരും. അതിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് പിആര്‍ ചേംബറില്‍ ഫലപ്രഖ്യാപനം നടത്തും.

ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നു വെരിഫിക്കേഷന്‍ നടപടികളും പൂര്‍ത്തിയാക്കി. മാര്‍ക്ക് എന്‍ട്രി ചെയ്തതില്‍ ഏതെങ്കിലും വിട്ടുപോയിട്ടുണ്േടാ എന്ന പരിശോധനയും നടത്തി.


സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാമ്പുകളിലായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്നു പരീക്ഷാഭവന്റെ സെര്‍വറിലേക്ക് നേരിട്ടു മാര്‍ക്ക് അപ് ലോഡ് ചെയ്യുന്ന രീതിയായിരുന്നു സ്വീകരിച്ചത്. 4,64,310 വിദ്യാര്‍ഥികള്‍ളാണ് ഇക്കുറി പത്താം ക്ളാസ് പരീക്ഷയെഴുതിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.