പുഴയില്‍ തള്ളി കൊലപാതകം: പ്രതി അറസ്റില്‍
പുഴയില്‍ തള്ളി കൊലപാതകം: പ്രതി അറസ്റില്‍
Tuesday, April 15, 2014 12:07 AM IST
ചാവക്കാട്: സഹപ്രവര്‍ത്തകനെ പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയിലായി. മുനക്കക്കടവ് അഴിമുഖം റോഡ് പോണത്ത് ഷിഹാബി(33)നെയാണ് ചാലക്കുടി സിഐ സിബിച്ചന്‍ ജോസഫ്, എസ്ഐ എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ റെയില്‍വേ സ്റേഷനില്‍നിന്ന് അറസ്റ്ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മുനക്കക്കടവ് പുഴയിലാണ് സംഭവം. മത്സ്യബന്ധനബോട്ടിലെ തൊഴിലാളികളായ ഷിഹാബും കൊല്ലപ്പെട്ട അഴിമുഖം കല്ലുമഠത്തില്‍ വിമോഷും(36) മുനക്കക്കടവ് ഹാര്‍ബറില്‍ കെട്ടിയിരുന്ന ബോട്ടില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കവും തുടര്‍ന്ന് സംഘട്ടനവുമായി.


പെട്ടെന്നുണ്ടായ കോപത്തില്‍ വിമോഷിനെ ഷിഹാബ് പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. ഇന്നലെ പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തു. പ്രതിയെ കാണാന്‍ നിരവധി ആളുകള്‍ സംഭവസ്ഥലത്തു വന്നിരുന്നു.

അക്രമം കണ്ട മറ്റു സുഹൃത്തുക്കളും നാട്ടുകാരും മൊഴി നല്‍കി. വാക്കുതര്‍ക്കത്തിനിടയിലുണ്ടായ പ്രകോപനപരമായ പരാമര്‍ശം തള്ളിയിടുന്നതില്‍ എത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയെ ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.