പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ട്യൂമറിന് കാരിത്താസില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തി
Thursday, April 17, 2014 10:53 PM IST
കോട്ടയം: കോട്ടയം ജില്ലയില്‍ ആദ്യമായി പാന്‍ക്രിയാസ് ഗ്രന്ഥി (ആഗ്നേയഗ്രന്ഥി)യിലെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ കാരിത്താസ് ആശുപത്രിയില്‍ നടത്തി. സാധാരണ 20 സെന്റിമീറ്ററിനു മുകളില്‍ വേണ്ടിവരുന്ന മുറിവിനു പകരം പുറമേ കാര്യമായ മുറിവുകളൊന്നും കാണാത്ത രീതിയിലാണ് 10 സെന്റിമീറ്റര്‍ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തത്.

കാരിത്താസ് ആശുപത്രി താക്കോല്‍ദ്വാര ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.ജിബു ഈപ്പന്‍ മാത്യു, കണ്‍സള്‍ട്ടന്റ് ഡോ.ബിന്റോ മാത്യു, ഡോ.ഹരീഷ്കുമാര്‍, അനസ്തേഷ്യ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അരുണ രാജു തുടങ്ങിയവരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.