അഴീക്കോട് ഫൌണ്േടഷന്‍ പ്രസംഗമത്സരം
Thursday, April 17, 2014 11:08 PM IST
തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോട് ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുകുമാര്‍ അഴീക്കോട് ഫൌണ്േടഷന്‍ പൊതുജനങ്ങള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിക്കും.

രണ്ടുഘട്ടമായാണു മത്സരം. പ്രാഥമികഘട്ടത്തില്‍ 25, 27, 29 തീയതികളില്‍ യഥാക്രമം തൃശൂര്‍, കോട്ടയം, തിരൂര്‍ എന്നിവിടങ്ങളില്‍ മത്സരം നടക്കും. 18 വയസ് പൂര്‍ത്തിയായവര്‍ക്കു മത്സരിക്കാം.

'അഴീക്കോടിന്റെ പ്രഭാഷണകല' എന്നതാണു വിഷയം. ഫൈനല്‍ മേയ് 11നു കോഴിക്കോടു നടക്കും. 12നു കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന അഴീക്കോട് ജന്മദിനാഘോഷ വേദിയില്‍ പുരസ്കാരങ്ങള്‍ നല്കും.


ഒന്നാംസ്ഥാനത്തിനു സ്വര്‍ണ മെഡലും രണ്ടും മൂന്നും സ്ഥാനത്തിനു വെള്ളിമെഡലും നല്കുന്നതിനു പുറമെ ആദ്യ പത്തു സ്ഥാനക്കാര്‍ക്കു സര്‍ട്ടിഫിക്കറ്റുകളും 10,000 രൂപ വീതം കാഷ് അവാര്‍ഡും നല്കും. 22നു മുമ്പ് പേരു നല്കണം. ഫോണ്‍: 9446066314, 9447935259. ലാമശഹ: ൌസൌാമൃമ്വവശസീറലളീൌിറമശീിേ @ഴാമശഹ.രീാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.