വോട്ടെടുപ്പ് ദിവസം കാണാതായ കോണ്‍ഗ്രസ് ബൂത്ത്ഏജന്റ് മരിച്ചനിലയില്‍
വോട്ടെടുപ്പ് ദിവസം കാണാതായ കോണ്‍ഗ്രസ് ബൂത്ത്ഏജന്റ് മരിച്ചനിലയില്‍
Thursday, April 17, 2014 11:22 PM IST
കൂത്തുപറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പു ദിവസം മുതല്‍ കാണാതായ കോണ്‍ഗ്രസ് ബൂത്ത് ഏജന്റും പാട്യം മണ്ഡലം വൈസ് പ്രസിഡന്റുമായ കോട്ടയം തള്ളോട്ടെ കെ.കെ. പ്രമോദ് (43)നെ തൂങ്ങിമരിച്ചനിലയില്‍ കണ്െടത്തി. ചൊവ്വാഴ്ച രാവിലെ 6.30ഓടെ പ്രമോദ് ജോലിചെയ്യുന്ന മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ മരക്കൊമ്പിലാണു തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടത്.

സമീപത്തായി പ്ളാസ്റിക് കവറില്‍പൊതിഞ്ഞ നിലയില്‍ ജീന്‍സ് പാന്റ്, പേന, ഷാംപു എന്നിവയും ബാറ്ററിയും സിം കാര്‍ഡും അഴിച്ചുമാറ്റിയ നിലയില്‍ മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടില്ല. രാവിലെ വാച്ച്മാനാണ് ആദ്യം മൃതദേഹം കണ്ടത്. ചെറുവാഞ്ചേരിയിലെ റിട്ട. അധ്യാപകന്‍ മുല്ലോളി കൃഷ്ണന്‍-മാതു ദമ്പതികളുടെ മകനാണ് പ്രമോദ്. ഭാര്യ: ടി.കെ. സോജ. മൂന്നര വയസുകാരിയായ നിയ ഏക മകളാണ്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കണ്ണവം ട്രൈബല്‍ യുപി സ്കൂളില്‍ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്നു പ്രമോദ്. കാണാതായശേഷം മംഗലാപുരം, മൈസൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ പ്രമോദ് എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്െടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പ്രമോദിനെ മാനന്തവാടിയില്‍നിന്നു കോഴിക്കോടേക്കുള്ള സ്വകാര്യബസില്‍ ചെറുവാഞ്ചേരി സ്വദേശിയും കണ്ടിരുന്നു. ഇയാള്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും കണ്െടത്താനായില്ല. തുടര്‍ന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണു മരിച്ചനിലയില്‍ കണ്െടത്തിയത്.


ക്രൈം ഡിറ്റാച്ചുമെന്റ് ഡിവൈഎസ്പി പ്രേംരാജ്, പാനൂര്‍, കൂത്തുപറമ്പ് സിഐമാരായ വി.വി. ബെന്നി, കെ. പ്രേംസദന്‍, കതിരൂര്‍ എസ്ഐ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടം ചെയ്തു. കോട്ടയം തള്ളോടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ചെറുവാഞ്ചേരിയിലെ തറവാട്ടു വീട്ടുവളപ്പില്‍ സംസ്കരിച്ചു. ജീവനൊടുക്കിയെന്നാണു പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് എസ്ഐ കുട്ടികൃഷ്ണന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ.പി. മോഹനന്‍, കെ. സുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി. രാമകൃഷ്ണന്‍, മമ്പറം ദിവാകരന്‍, പി. സതീദേവി, കെ.എം. സൂപ്പി, വി.കെ. കുഞ്ഞിരാമന്‍ എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പ്രമോദിന് ആദരാഞ്ജലികളര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.