പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് വോട്ട് മറിച്ചെന്നു വിശ്വസിക്കില്ല
Thursday, April 17, 2014 12:17 AM IST
തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജ് പൂഞ്ഞാറില്‍ വോട്ട് മറിച്ചുവെന്ന പ്രചാരണം താന്‍ ഒരിക്കലും വിശ്വസിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോര്‍ജ് പറഞ്ഞ നിര്‍ദേശങ്ങളും പ്രചാരണരംഗത്ത് ഉള്‍ക്കൊണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് യുഡിഎഫ് മെഷീനറി നല്ലതുപോലെ പ്രവര്‍ത്തിച്ചു. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഒരു ശതമാനം അധികം പോളിംഗ് നടന്നു. 72,000 കൂടുതല്‍ വോട്ട് പോള്‍ ചെയ്തു. പത്തനംതിട്ടയിലെ വിജയം സംബന്ധിച്ച് ആശങ്കയില്ല. എല്ലായിടത്തും ടീം സ്പിരിറ്റോടെ പ്രവര്‍ത്തിച്ചു.


എല്ലാ എംഎല്‍എമാരെയും പ്രധാന നേതാക്കളെയും വിളിച്ചു പ്രചാരണവുമായി ബന്ധപ്പെട്ടു താന്‍ ചര്‍ച്ച നടത്തിയിരുന്നു. പി.സി. ജോര്‍ജിനെയും വിളിച്ചിരുന്നു.

ജോര്‍ജിനെതിരേ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പറ ഞ്ഞ സാഹചര്യം എന്താണെന്നു തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.