മഅദനിയുടെ കാര്യത്തില്‍ പ്രത്യേക താത്പര്യങ്ങളില്ല: കര്‍ണാടക മന്ത്രി
Thursday, April 17, 2014 12:19 AM IST
കൊച്ചി: ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടകത്തിനു പ്രത്യേക താത്പര്യങ്ങളില്ലെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനമനുസരിച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മഅദനി ഏപ്രില്‍ ഒന്നിനു നല്കിയ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതു സുപ്രീംകോടതി നാലാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു. മഅദനിക്കു മണിപ്പാല്‍ ആശുപത്രിയില്‍ നല്‍കുന്ന ചികിത്സ തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.