എംജി വിസിയുടെ വിശദീകരണം 24 ലേക്കു മാറ്റി
എംജി വിസിയുടെ വിശദീകരണം  24 ലേക്കു മാറ്റി
Thursday, April 17, 2014 12:20 AM IST
തിരുവനന്തപുരം: നിയമനത്തിനായി നല്കിയ ബയോഡേറ്റായില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എ.വി. ജോര്‍ജ് വിശദീകരണം നല്കുന്നത് 24 ലേക്കു മാറ്റി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുമ്പാകെ ഇന്നലെ ഹാജരായി വിശദീകരണം നല്കണമെന്നായിരുന്നു മുന്‍ നിര്‍ദേശം. എന്നാല്‍, വിശുദ്ധവാരം ആയതിനാല്‍ ഈ ആഴ്ച എത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് വി.സി. ഗവര്‍ണറെ അറിയിച്ചതിനെത്തുടര്‍ന്നാണ് വരുന്ന 24 ന് എത്തി ഗവര്‍ണര്‍ക്കു മുമ്പാകെ വിശദീകരണം നല്കാന്‍ നിര്‍ദേശിച്ചത്.


മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ചതിനത്തുടര്‍ന്നാണു വിസിക്ക് പുതിയ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനു മുമ്പാകെ വീണ്ടും വിശദീകരണം നല്കേണ്ടി വരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.