സോണിയഗാന്ധിക്കു തിരുവനന്തപുരത്ത് ഊഷ്മള വരവേല്പ്
Thursday, April 17, 2014 12:21 AM IST
തിരുവനന്തപുരം: കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടെ തിരുവനന്തപുരത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് ഊഷ്മള സ്വീകരണം നല്‍കി. ഇന്നലെ രാവിലെ 11.20 നാണു സോണിയ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, കെപിസിസി ഭാരവാഹികളായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.


സ്വീകരണം ഏറ്റുവാങ്ങി അഞ്ചു മിനിറ്റ് നേരം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചശേഷം ഹെലികോപ്റ്ററില്‍ സോണിയ കന്യാകുമാരിയിലേക്കു തിരിച്ചു. കന്യാകുമാരിയിലെ തെരഞ്ഞെടുപ്പു യോഗത്തില്‍ സംബന്ധിച്ചശേഷം ഉച്ചകഴിഞ്ഞു 2.20 നു തിരുവനന്തപുരത്തെത്തി പ്രത്യേക വിമാനത്തില്‍ മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.