ബ്രെയിന്‍ ട്യൂമര്‍ എളുപ്പത്തില്‍ നിര്‍ണയിക്കാന്‍ മലയാളി വിദ്യാര്‍ഥിനികളുടെ സോഫ്റ്റ്വെയര്‍
ബ്രെയിന്‍ ട്യൂമര്‍ എളുപ്പത്തില്‍ നിര്‍ണയിക്കാന്‍ മലയാളി വിദ്യാര്‍ഥിനികളുടെ സോഫ്റ്റ്വെയര്‍
Thursday, April 17, 2014 10:26 PM IST
പയ്യാവൂര്‍(കണ്ണൂര്‍): മനുഷ്യര്‍ക്കു മസ്തിഷ്കത്തിലുണ്ടാകുന്ന ട്യൂമര്‍ വേഗത്തില്‍ നിര്‍ണയിക്കാനുതകുന്ന സോഫ്റ്റ്വെയര്‍ സംവിധാനം പയ്യാവൂര്‍ പഞ്ചായത്തിലെ രണ്ടു പേരടങ്ങുന്ന മൂന്നംഗ മലയാളി വിദ്യാര്‍ഥിനി സംഘം വികസിപ്പിച്ചെടുത്തു. ഊട്ടിയിലെ സിഎസ്ഐ എന്‍ജിനിയറിംഗ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് ഫൈനല്‍ ഈയര്‍ വിദ്യാര്‍ഥിനികളായ രേഖ റോസ് തോമസ് (പൈസക്കരി), ഷിനു ജോഷി (ചന്ദനക്കാംപാറ), സിമി ജോസഫ് (കോട്ടയം) എന്നിവരാണ് ഈ കണ്െടത്തലിനു പിന്നില്‍.

ബ്രെയിന്‍ ട്യൂമര്‍ കണ്െടത്തുന്നതിനു നിലവില്‍ സിടി സ്കാന്‍ അല്ലെങ്കില്‍ എംആര്‍ഐ സ്കാന്‍ ചെയ്തശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ സൂക്ഷ്മപരിശോധന ആവശ്യമാണ്. എന്നാല്‍, ഈ യുവ വിദ്യാര്‍ഥിനി സംഘം കണ്െടത്തിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു സ്കാന്‍ റിപ്പോര്‍ട്ട് നിമിഷങ്ങള്‍കൊണ്ടു വിശകലനം ചെയ്തു ഫലം കണ്െടത്താനാകുമെന്ന് ഇവര്‍ പറയുന്നു. ഇതുമൂലം ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗനിര്‍ണയം സാധിക്കുന്നു.


ഇതിനുപുറമെ രോഗത്തിന്റെ ഘടനയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും അറിയാനാകും. സാധാരണക്കാര്‍ക്കുപോലും രോഗത്തെക്കുറിച്ചു മനസിലാക്കാന്‍ സാധിക്കുംവിധത്തിലുള്ള വിവരങ്ങള്‍ സോഫ്റ്റ്വെയര്‍ മുഖേന ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ക്കു വ്യക്തമായും വേഗത്തിലും രോഗവിവരം ലഭ്യമാക്കുകവഴി ചികിത്സ എളുപ്പമാകുമെന്നും ഈ കണ്െടത്തല്‍ ബ്രെയിന്‍ ട്യൂമര്‍ ചികിത്സാ രംഗത്തു വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദ്യാര്‍ഥിനികള്‍ അവകാശപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.