പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
Friday, April 18, 2014 10:57 PM IST
തൊടുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ ചുങ്കം ചേരിയില്‍ ഫിലിപ്പ് സ്റീഫന്റെ (കേരള കോണ്‍ഗ്രസ്-എം മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ്) മകന്‍ മാര്‍ട്ടിന്‍. സി. ഫിലിപ്പ്(18)ആണു മരിച്ചത്. കഴിഞ്ഞയാഴ്ച തൊടുപുഴ മാരികലിങ്കിനു സമീപം മാര്‍ട്ടിനും സൃഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട.് മാതാവ്: ലൌലി സഹോദരങ്ങള്‍: ഉല്ലാസ്, സ്റീഫന്‍, ഉണ്ണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.