ബൈക്കില്‍നിന്നു വീണു ഗൃഹനാഥന്‍ മരിച്ചു
ബൈക്കില്‍നിന്നു വീണു ഗൃഹനാഥന്‍ മരിച്ചു
Friday, April 18, 2014 10:57 PM IST
ചങ്ങനാശേരി: ബൈക്കിനു പിന്നില്‍ യാത്രചെയ്തിരുന്നയാള്‍ വീണു മരിച്ചു. പുഴവാത് വലിയപറമ്പില്‍ കൃഷ്ണനാണ്(55) മരിച്ചത്. ബുധനാഴ്ച്ച രാത്രി ഏഴിന് നഗരസഭാജംഗ്ഷനിലായിരുന്നു അപകടം.

ചങ്ങനാശേരി മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങി അയല്‍വാസിയുടെ സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് പോവുമ്പോള്‍ ബാലന്‍സ് തെറ്റി കൃഷ്ണന്‍ തെറിച്ചു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണ കൃഷ്ണന്‍ എംസി റോഡില്‍ ക്കൂടി പോയ സ്വകാര്യബസിന്റെ വശത്ത് ഇടിച്ചശേഷം റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നു. ഇടന്‍ തന്നെ ചങ്ങനാശേരി പോലീസ് കൃഷ്ണനെ ചങ്ങനാശേരി താലുക്ക് ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംസ്കാരം നടത്തി.


സുഭദ്രയാണ് മരിച്ച കൃഷ്ണന്റെ ഭാര്യ. മക്കള്‍: ശാലിനി, സൌമ്യ, മരുമക്കള്‍: മണിക്കുട്ടന്‍, അനീഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.