ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: കുട്ടിയുടെ അമ്മയും കാമുകനും അറസ്റില്‍
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: കുട്ടിയുടെ അമ്മയും കാമുകനും അറസ്റില്‍
Friday, April 18, 2014 11:08 PM IST
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാലുവയസുകാരിയെയും മുത്തശിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയും കാമുകനും അറസ്റില്‍. കൊല്ലപ്പെട്ട നാലുവയസുകാരി സ്വസ്തികയുടെ അമ്മ അനുശാന്തി(29)യും കാമുകന്‍ കഴക്കൂട്ടം ആറ്റിപ്ര, കരിമണല്‍, മാഗി കോട്ടേജില്‍ നിനോ മാത്യു(40)വുമാണ് അറസ്റിലായത്.

അനുശാന്തിയുടെ ഭര്‍ത്താവ് കെഎസ്ഇബി ജീവനക്കാരന്‍ ലിജീഷ് (32) വെട്ടേറ്റ് പരിക്കുകളോടെ ആശുപത്രിയിലാണ്. ഇയാളുടെ തലയ്ക്കേറ്റ വെട്ട് ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ലിജീഷിന്റെ വീട്ടിലെത്തി നിനോ മൂവരെയും വെട്ടിയത്. ആദ്യം കൊലപ്പെടുത്തിയതു ലിജീഷിന്റെ നാലുവയസുകാരിയായ മകള്‍ സ്വസ്തികയെയാണ്. പിന്നീട് ഇതു തടയാന്‍ ശ്രമിച്ച ലിജീഷിന്റെ അമ്മ ഓമനയെയും വെട്ടിക്കൊലപ്പെടുത്തി.

രണ്ടു മണിക്കൂറിനുശേഷം വീട്ടിലെത്തിയ ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വെട്ടേറ്റ ലിജീഷ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ലിജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീടു നിനോയെ കഴക്കൂട്ടത്തെ വീട്ടില്‍ നിന്നു പോലീസ് അറസ്റ് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള പോലീസ് പറയുന്നതിങ്ങനെ: ആറ്റിങ്ങല്‍ സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ ലിജീഷും മാമം സ്വദേശിനിയായ അനുശാന്തിയും ആറുവര്‍ഷം മുമ്പാണു വിവാഹിതരായത്.

ടെക്നോപാര്‍ക്കി ലെ ജീവനക്കാരിയായ അനുശാന്തി സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി പ്രണയത്തിലായി. ഈ വിവരം അടുത്തകാലത്ത് ലിജീഷ് അറിയുകയും ഇതു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ലിജീഷ് നിനോയ്ക്കെതിരേ പോലീസില്‍ കേസും കൊടുത്തിരുന്നു.


അനുശാന്തിയുമൊത്തു ജീവിക്കാനാണു കൊലപാതകം നടത്തിയതെന്നു നിനോ പോലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ലിജീഷിനെ ഇല്ലാതാക്കണമെന്നു തീരുമാനിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ അനുശാന്തിയും നിനോയും വെളിപ്പെടുത്തി. ഒന്നിച്ചു ജീവിക്കുന്നതിനു കുഞ്ഞും ലിജീഷും തടസമാണെന്നു കണ്ടാണ് ഇരുവരെയും വകവരുത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്.

മോഷ്ടാക്കളാണു കൊല നടത്തിയതെന്നു വരുത്തിത്തീര്‍ക്കാനായി ഓമനയുടെയും സ്വസ്തികയുടെയും കഴുത്തില്‍ കിടന്ന സ്വര്‍ണാഭരണങ്ങള്‍ നിനോ കൈക്കലാക്കിയിരുന്നു. ഈ ആഭരണങ്ങള്‍ പോലീസ് പിന്നീടു നിനോയുടെ വീട്ടില്‍നിന്നു കണ്െടടുത്തു. നിനോ ആദ്യം കൊലപ്പെടുത്തിയതു സ്വസ്തികയെയായിരുന്നു. കുഞ്ഞി നെ കൊലപ്പെടുത്തുന്നതു ലിജീഷിന്റെ അമ്മ ഓമന കണ്ടതിനാല്‍ സാക്ഷിയും തെളിവും ഇല്ലാതാക്കാനാണ് അവരെയും കൊലപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി നിനോയുമായി പ്രണയത്തിലായിരുന്നുവെന്നു ചോദ്യംചെയ്യലില്‍ അനുശാന്തി പോലീസിനോടു പറ ഞ്ഞു. നിനോ വിവാഹിതനാണ്. തന്റെ കുഞ്ഞ് കൊലചെയ്യപ്പെട്ടതില്‍ യാതൊരു കൂസലുമില്ലാതെയാണത്രേ അനു ചോദ്യംചെയ്യലില്‍ പോലീസിനോടു പെരുമാറിയത്. തിരുവനന്തപുരം റൂറല്‍ എസ്പി രാജ്പാല്‍ മീണയുടെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍. പ്രതാപന്‍ നായര്‍, ആറ്റിങ്ങല്‍ സിഐ എം. അനില്‍കുമാര്‍, ആറ്റിങ്ങല്‍ എസ്ഐ കെ. ആര്‍. ബിജു, ചിറയിന്‍കീഴ് എസ്ഐ ഷൈന്‍കുമാര്‍, കഴക്കൂട്ടം എസ്ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതികളെ അറസ്റ് ചെയ് തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.