മുരളീധരന്റേത് ആരോപണം മാത്രമെന്നു പന്ന്യന്‍ രവീന്ദ്രന്‍
മുരളീധരന്റേത് ആരോപണം മാത്രമെന്നു പന്ന്യന്‍ രവീന്ദ്രന്‍
Friday, April 18, 2014 11:15 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ്-ബിജെപി സഖ്യമുണ്ടായിരുന്നു എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം വെറും ആരോപണം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മതവികാരങ്ങളെ തല്ലിത്തകര്‍ക്കുന്ന ബിജെപി എല്‍ഡിഎഫിന്റെ ശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് സിപിഎം-ബിജെപി വോട്ടുകച്ചവടം നട ന്നെന്ന കെ. മുരളീധരന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


തെരഞ്ഞെടുപ്പില്‍ മത്സരങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന തരത്തിലുള്ള പ്രചാരണം കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ കഴിയൂ. അത്തരം ആരോപണങ്ങള്‍ വെറും പരിഹാസ്യമാണെന്നും പന്ന്യന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന കാര്യത്തില്‍ തനിക്ക് ഒട്ടും സംശയമില്ലെന്നും പന്ന്യന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.