പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍നിന്നു മോഷണം; യുവാവ് അറസ്റില്‍
പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍നിന്നു മോഷണം; യുവാവ് അറസ്റില്‍
Friday, April 18, 2014 11:27 PM IST
തൃശൂര്‍: തീര്‍ഥാടന- ഉത്സവ കേന്ദ്രങ്ങളില്‍ പാര്‍ക്ക്ചെയ്ത വാഹനങ്ങളില്‍നിന്നു മോഷണം നടത്തുന്ന യുവാവ് അറസ്റില്‍. ആലപ്പുഴ കൃഷ്ണാപുരം സ്വദേശി താഴ്ചയില്‍ വടക്കേതില്‍ ഷിബു(20)വാണ് അറസ്റിലായത്. വാഹനങ്ങളുടെ ഗ്ളാസിന്റെ ബീഡിംഗ് ഇളക്കിമാറ്റി പണം, മൊബൈല്‍ ഫോണ്‍, കാമറ, ലാപ്ടോപ്പ് തുടങ്ങിയവ കവരുന്നതാണു രീതി. ഏഴു മൊബൈല്‍ ഫോണും ഇയാളില്‍നിന്നു കണ്െടടുത്തു.

കഴിഞ്ഞ കൊടുങ്ങല്ലൂര്‍ മീനഭരണിക്കു രണ്ടുദിവസം മുമ്പ് ക്ഷേത്രദര്‍ശനത്തിനു വന്ന കൊടുവള്ളി സ്വദേശികളുടെ വാഹനത്തില്‍നിന്ന് ഇതേ രീതിയില്‍ ഷിബു മോഷണം നടത്തിയിരുന്നു. മോഷണദൃശ്യങ്ങള്‍ പാര്‍ക്കിംഗ് ഗ്രൌണ്ടിനടുത്തുള്ള ജ്വല്ലറിയുടെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.

മാര്‍ച്ച് 21നു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പാലക്കാട് സ്വദേശികളുടെ വാഹനത്തില്‍നിന്നു പണവും മൊബൈല്‍ ഫോണുകളും മോഷ്്ടിച്ചിരുന്നു. പ്രതിയെ ചോദ്യംചെയ്തതില്‍നിന്നു പലേടങ്ങളില്‍നിന്നായി 25ഓളം മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കാമറകളും പണവും മറ്റും മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന മൊബൈലുകളും ഇലക്ട്രിക് ഉപകരണങ്ങളും കൊച്ചി മറൈന്‍ ഡ്രൈവിലെയും തിരുവനന്തപുരം ബീമാ പള്ളിയുടെയും സമീപത്താണു വില്‍ക്കാറുള്ളത്. ഈ പണം ഉല്ലാസയാത്രകള്‍ക്കും ആഡംബര ഹോട്ടലുകളിലെ താമസത്തിനും ചെലവഴിക്കുകയാണു പതിവ്. ഷിബുവിനെതിരേ കൊല്ലം ഓച്ചിറ പോലീസ് സ്റേഷനില്‍ ബൈക്ക് മോഷണക്കേസും അടിപിടിക്കേസും നിലവിലുണ്ട്. പ്രതി വിറ്റഴിച്ച മോഷണ മുതലുകള്‍ കണ്െടത്താനുള്ള ശ്രമത്തിലാണു പോലീസ്.


സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ ഈസ്റ് സിഐ ബിജു, എസ്ഐ ലാല്‍കുമാര്‍, ഷാഡോ പോലീസ് സംഘത്തിലെ എഎസ്ഐമാരായ ഡേവിസ്, വിജയന്‍, അന്‍സാര്‍, സീനിയര്‍ സിപിഒമാരായ സുവൃതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, സിപിഒമാരായ ജീവന്‍, പഴനിസ്വാമി, ഉല്ലാസ്, ലികേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്ചെയ്തത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.