തെങ്ങു കര്‍ഷകര്‍ക്കു വളങ്ങള്‍ എത്തിച്ചു
Friday, April 18, 2014 11:27 PM IST
കൊച്ചി: തെങ്ങു പുനരുദ്ധാരണ പദ്ധതിയില്‍ കര്‍ഷകര്‍ക്കു കുമ്മായം, രാസവളങ്ങളായ യൂറിയ, രാജ്ഫോസ്, പൊട്ടാഷ്, മെഗ്നീഷ്യം എന്നിവ എല്ലാ സിപിഎസുകളിലും എത്തിച്ചു കൊടുത്തിട്ടുണ്െടന്നു നാളികേര വികസന ബോര്‍ഡ് അറിയിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി നല്ല മഴ ലഭിച്ചു കഴിഞ്ഞാല്‍ കര്‍ഷകര്‍ തടം തുറന്നു കുമ്മായം (തെങ്ങൊന്നിന് ഒരു കിലോ.) തടത്തില്‍ വിതറി മണ്ണുമായി യോജിപ്പിക്കണം. കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞു മാത്രമേ രാസവളങ്ങളും ജൈവ വളങ്ങളും തടത്തില്‍ ഇടേണ്ടതുള്ളു. കുമ്മായവും രാസവളങ്ങളും യാതൊരു കാരണവശാലും ഒരേ സമയം തടത്തില്‍ ഇടരുത്. പദ്ധതിയില്‍ തെങ്ങൊന്നിന് 100 ഗ്രാം പയര്‍വിത്ത് നല്‍കിയിട്ടുണ്ട്. ഇതു രാസവളം ഇട്ടു കഴിഞ്ഞ ശേഷം തടത്തിലോ തെങ്ങിന്റെ തടത്തിന്റെ അരികിലോ വിതയ്ക്കാം. പയര്‍ ചെടികള്‍ പൂക്കുന്നതിക്കുന്നതിനു മുമ്പ് പിഴുതു തടത്തില്‍ ഇട്ട് മേല്‍ മണ്ണിട്ടു മൂടണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.