തകഴി സാഹിത്യ പുരസ്കാരം പ്രഫ. ജി. ബാലചന്ദ്രന്
തകഴി സാഹിത്യ പുരസ്കാരം പ്രഫ. ജി. ബാലചന്ദ്രന്
Friday, April 18, 2014 11:29 PM IST
കൊച്ചി: തകഴിയുടെ പേരിലുള്ള പ്രഥമ തകഴി സാഹി ത്യ പുരസ്കാരം പ്രഫ. ജി. ബാലചന്ദ്രനു ലഭിച്ചു. തകഴിയുടെ ജന്മദിനാഘോഷത്തില്‍ ശങ്കരമംഗലത്തു സംസ്കാരിക മന്ത്രി കെ.സി. ജോസഫാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും മുഖ്യമന്ത്രി പിന്നീടു സമ്മാനിക്കും. പ്രഫ.എം.കെ. സാനു, പ്രഫ.എം. തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണു ബാലചന്ദ്രന്റെ തകഴിയുടെ സര്‍ഗപഥങ്ങള്‍ എന്ന കൃതി അവാര്‍ഡിനു തെരഞ്ഞെടുത്തത്.


തകഴി കൃതികളെക്കുറിച്ചുള്ള പ്രൌഢവും സമഗ്രവുമായ ഈ പഠനം 2013ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച കൃതിയാണെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. കേരള സാഹിത്യ അക്കാദമിയാണു പുസ്തകം പ്രസിദ്ധീകരിച്ചത്. കയര്‍ ബോര്‍ഡ് ചെയര്‍മാനാണു പ്രഫ. ബാലചന്ദ്രന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.