ജേക്കബ് ഐസക്കിന് പുരസ്കാരം
ജേക്കബ് ഐസക്കിന്  പുരസ്കാരം
Friday, April 18, 2014 11:30 PM IST
ആലപ്പുഴ: ജപ്പാനിലെ ഒസാക്കയില്‍ നടന്ന ലോകകവി സമ്മേളനത്തില്‍ മികച്ച കവിതയ്ക്കുള്ള പുരസ്കാരം ജേക്കബ് ഐസക്കിന്. അദ്ദേഹത്തിന്റെ സെന്റ് ഓഫ് എനിഗ്മ എന്ന കവിതാ സമാഹാരത്തിനാണു പുരസ്കാരം. യുണൈറ്റഡ് പോയറ്റ്സ് ലോറിയേറ്റ് ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രസിഡന്റ് പ്രഫ. നൊറിക്കോ മിസുഖിയാണു പുരസ്കാരം സമ്മാനിച്ചത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ ജേക്കബ് ഐസക് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്തോമസ്, ഗുഡ്ഷെപ്പേര്‍ഡ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. ഇംഗ്ളീഷ് അധ്യാപകനും പ്രഭാഷകനുമായ എം. ഐസക്കിന്റെയും തങ്കമ്മ ഐസക്കിന്റെയും മകനാണ്. 2012ലെ തായാട്ട് അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.