ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരും
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരും
Friday, April 18, 2014 11:30 PM IST
തിരുവനന്തപുരം: എറണാകുളം ടൌണ്‍ സ്റേഷനിലും എറണാകുളം ടൌണില്‍ നിന്നു കോട്ടയത്തേക്കുള്ള പാതയിലും ട്രാക്ക്, സിഗ്നല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 29 വരെ എറണാകുളം വഴിയുള്ള ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍: രാവിലെ 11.45 ന് എറണാകുളത്തുനിന്നും വൈകുന്നേരം 4.40 ന് കായംകുളത്തുനിന്നും പുറപ്പെട്ടു കോട്ടയം വഴി പോകുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍ 24 മുതല്‍ 29 വരെ സര്‍വീസ് നടത്തുന്നതല്ല. രാവിലെ 5.15 ന് എറണാകുളത്തുനിന്നും 11.15 നു കൊല്ലത്തുനിന്നും പുറപ്പെട്ടു കോട്ടയം വഴി പോകുന്ന എറണാകുളം-കൊല്ലം മെമു 24 മുതല്‍ 29 വരെ റദ്ദാക്കി. രാവിലെ 7.30 ന് എറണാകുളം ജംഗ്ഷനില്‍ നിന്നു യാത്രതിരിക്കുന്ന എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ രാവിലെ 10 ന് എറണാകുളത്തുനിന്നും തിരിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് കായംകുളത്തുനിന്നും ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍, വൈകിട്ട് 7.25 ന് എറണാകുളത്തുനിന്നും കോട്ടയം വരെ പോകുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ 20നു സര്‍വീസ് നടത്തില്ല.


എറണാകുളത്തുനിന്നു രാവിലെ 7.30 ന് യാത്ര തിരിച്ച് ആലപ്പുഴ വരെ പോകുന്ന എറണാകുളം-ആലപ്പുഴ പാസഞ്ചര്‍, വൈകിട്ട് 5.15 ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന കോട്ടയം-എറണാകുളം പാസഞ്ചര്‍, രാവിലെ 5.15 ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനുകള്‍ 24നു സര്‍വീസ് നടത്തില്ല. ഭാഗികമായി റദ്ദാക്കിയവ: ഗുരുവായൂരിനും പുനലൂരിനും മധ്യേ സര്‍വീസ് നടത്തുന്ന ഫാസ്റ് പാസഞ്ചര്‍ 20, 24 തീയതികളില്‍ ഇടപ്പള്ളിക്കും പുനലൂരിനും ഇടയ്ക്ക് സര്‍വീസ് നടത്തുന്നതല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.