കളിക്കിടെ മുറ്റത്തെ മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കളിക്കിടെ മുറ്റത്തെ മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
Friday, April 18, 2014 11:42 PM IST
കടുത്തുരുത്തി: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാല്‍വഴുതി വീട്ടുമുറ്റത്തെ മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മുട്ടുചിറ പണ്ടാരക്കാപ്പില്‍ ജോസിന്റെ (പ്രിന്‍സ്) ഇളയ മകള്‍ ട്രീസ (ഒന്നേകാല്‍) ആണു മരിച്ചത്. ഇന്നലെ രാവിലെ 9.50നായിരുന്നു അപകടം. സഹോദരങ്ങളായ എലിസബത്ത്, നൈജില്‍ എന്നിവര്‍ക്കൊപ്പം മുറ്റത്തു കളിക്കുന്നതിനിടെ കാല്‍വഴുതി വീട്ടുമുറ്റത്തെ മീന്‍കുളത്തില്‍ വീണതാകാമെന്നു കരുതുന്നു.
ഈ ഭാഗത്തു പുല്‍പ്പടര്‍പ്പും മാവിന്റെ മറയും ഉണ്ടായിരുന്നതിനാല്‍ കുട്ടി കുളത്തില്‍ വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കുട്ടിയെ കാണാത്തതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു മീന്‍കുളത്തില്‍ കണ്െടത്തിയത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നട ത്തിയ ശേഷം മുട്ടുചിറയിലെ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. വല്ലകം മഠത്തില്‍ കുടുംബാംഗമായ ഇന്ദുവാണു ട്രീസയുടെ മാതാവ്. സംസ്കാരം പിന്നീട്. തിരുവനന്തപുരത്തു ജോലി നോക്കുന്ന പ്രിന്‍സും കുടുംബവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ഈസ്റര്‍ ആഘോഷിക്കുന്നതിനുമായിട്ടാണു കഴിഞ്ഞ ഒന്‍പതിനു നാട്ടിലെത്തിയത്.


തിങ്കളാഴ്ച മടങ്ങിപ്പോകാനിരിക്കേയാണ് അപകടം. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.