ടിപി 51 സംവിധായകനു കുടിയിറക്കു ഭീഷണി
ടിപി 51 സംവിധായകനു കുടിയിറക്കു ഭീഷണി
Friday, April 18, 2014 10:51 PM IST
കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കി നിര്‍മിക്കുന്ന ടി.പി-51 എന്ന ചിത്രത്തിന്റെ സംവിധായകന്‍ മൊയ്തു താഴത്തിനു കണ്ണൂരിലെ വാടകവീട്ടില്‍നിന്നു കുടിയിറക്കു ഭീഷണി. വീട്ടുടമസ്ഥനാണു തന്നെയും കുടുംബത്തെയും കുടിയിറക്കിയതെന്നു മൊയ്തു താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഒഞ്ചിയത്തു സിനിമയുടെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായിവരുന്ന സമയത്തു വീട്ടില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണു സംവിധായകന്റെ ആരോപണം. ചിത്രീകരണം തുടരുകയാണെങ്കില്‍ വീട്ടില്‍നിന്ന് ഇറങ്ങണമെന്നും തീരുമാനം മാറ്റുകയാണെങ്കില്‍ തുടരാമെന്നുമാണ് ഉടമസ്ഥന്റെ നിലപാട്. തന്നെ മാനസികമായി തകര്‍ക്കുക എന്നതാണു ലക്ഷ്യം. എന്നാല്‍, കലാകാരനെന്ന നിലയില്‍ എന്തുവില കൊടുത്തും സിനിമ പൂര്‍ത്തികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനു ടിപിയുടെ മണ്ണില്‍ നിരവധിപ്പേര്‍ സഹകരിച്ചു. ചിത്രീകരണത്തില്‍ പ്രതീക്ഷിച്ച വെല്ലുവിളികളൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. സിനിമയിലെ നായകനായ രമേശ് വടകരയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.