എസ്എന്‍ ട്രസ്റ്: രണ്ടാംഘട്ടത്തിലും വെള്ളാപ്പള്ളി പാനലിനു വിജയം
Sunday, April 20, 2014 12:33 AM IST
ചേര്‍ത്തല: എസ്എന്‍ ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലും വെള്ളാപ്പള്ളി പാനലിനു വിജയം. എസ്എന്‍ ട്രസ്റില്‍ ഒരു ലക്ഷം രൂപ വരെ സംഭാവന നല്‍കിയവരില്‍നിന്നും 265 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പാണു ചേര്‍ത്തല എസ്എന്‍ കോളജില്‍ ഇന്നലെ നടന്നത്. വെള്ളാപ്പള്ളി ഔദ്യോഗിക പാനലില്‍ മത്സരിച്ച 265 പേര്‍ക്കെതിരേ ഒരാള്‍ മാത്രമാണ് എതിര്‍ചേരിയിലുണ്ടായിരുന്നത്.

ഇദ്ദേഹത്തിനു വിരലിലെണ്ണാവുന്ന വോട്ട് മാത്രമാണു ലഭിച്ചത്. ആകെ 2650 പേര്‍ക്കാണ് വോട്ട് ഉണ്ടായിരുന്നത്. വോട്ടെണ്ണല്‍ അര്‍ധരാത്രിയോടെ പൂര്‍ത്തിയി. മൂന്നാമത്തെ തെരഞ്ഞെടുപ്പ് 26നു നടക്കും. മൂന്നു വിദഗ്ധ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് 27 നു ചേര്‍ത്തല എസ്എന്‍ കോളജില്‍ വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും ആ ജീവനാന്ത ഹെറിറ്റേജ് അംഗങ്ങളും ഉള്‍പ്പെടെ 1960 പ്രതിനിധികള്‍ അടങ്ങുന്നതാണ് എസ്എന്‍ ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡ്. നിലവില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ വിജയിച്ചതു മുഴുവന്‍ വെള്ളാപ്പള്ളി പാനലിലുള്ളവരാണ്. 10 മേഖലകളില്‍നിന്നായി 100 രൂപ മുതല്‍ 5000 രൂപ വരെ സംഭാവന നല്‍കിയ വിഭാഗത്തില്‍നിന്ന് വിജയിച്ച 648 പേര്‍ വെള്ളാപ്പള്ളി പക്ഷക്കാരാണ്. ആറാം തവണയും എസ്.എന്‍ ട്രസ്റിലേക്ക് പകരക്കാരനില്ലാത്ത അമരക്കാരനായി വെള്ളാപ്പള്ളി നടേശന്‍ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.