പത്തു വര്‍ഷത്തിനുശേഷം പുരസ്കാരം വീണ്ടും അന്നപൂര്‍ണേശ്വരിയിലേക്ക്
പത്തു വര്‍ഷത്തിനുശേഷം പുരസ്കാരം വീണ്ടും അന്നപൂര്‍ണേശ്വരിയിലേക്ക്
Sunday, April 20, 2014 12:35 AM IST
കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടിലെ അന്നപൂര്‍ണേശ്വരിയില്‍ പത്തു വര്‍ഷത്തിനു ശേഷം വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയിരിക്കുകയാണ്. 2004ല്‍ ബ്ളസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സനുഷയ്ക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണു റോജിന്‍ ഫിലിപ്പ് സംവിധാനം ചെയ്ത ഫിലിപ്സ് ആന്‍ഡ് മങ്കിപെന്നിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സഹോദരനായ സനൂപിനും ലഭിച്ചത്. അനുജനു പുരസ്കാരം ലഭിച്ചതിനൊപ്പം ചേച്ചിക്കും അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. സനൂപിന്റെ ആദ്യചിത്രമാണു ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍.കണക്കിനെ പേടിയുള്ള ഒരു കഥാപാത്രമായാണു ഫിലിപ്സ് ആന്‍ഡ് മങ്കിപെന്നിലെ റെയാന്‍ ഫിലിപ്പ്. എന്നാല്‍, രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ കാണുന്നത് ആരോ ഗൃഹപാഠം ചെയ്തു വച്ചതാണ്. അപ്പോള്‍ റെയാന്‍ ഫിലിപ്പിനുണ്ടായ ഞെട്ടലാണു സംസ്ഥാന പുരസ്കാരം തനിക്കാണെന്നു കേട്ടപ്പോള്‍ അനുഭവപ്പെട്ടതെന്നു സനൂപ് അവാര്‍ഡ് ലഭിച്ച സ ന്തോഷം പങ്കിടുന്നതിനിടെ പറഞ്ഞു.


തനിക്കു ലഭിച്ച സംസ്ഥാന അവാര്‍ഡ് അനുജനും ലഭിച്ചതില്‍ സന്തോഷമുണ്െടന്നു സനുഷയും പറഞ്ഞു. മക്കള്‍ക്കു ലഭിച്ച പുരസ്കാരത്തിന് അഭിനന്ദനവുമായി എത്തിയവരെ സ്വീകരിക്കുന്ന തിരക്കിലാണ് അച്ഛന്‍ സന്തോഷും അമ്മ ഉഷയും. സനൂപിന് ഫിലിപ്സ് ആന്‍ഡ് മങ്കിപെന്നിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിതാ അവാര്‍ഡ്, ജയഹിന്ദ് ചാനലിന്റെ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.