എന്‍ജി., മെഡിക്കല്‍ പ്രവേശനപരീക്ഷ നാളെ മുതല്‍
Sunday, April 20, 2014 12:44 AM IST
തിരുവനന്തപുരം: കേരള എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നാളെ മുതല്‍ 23 വരെ സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ടു കേന്ദ്രങ്ങളിലും മുംബൈ, റാഞ്ചി, ദുബായി എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലും നടത്തും. പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി 25 ലെയ്സണ്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷ നിയന്ത്രിക്കുന്നതിന് 332 ചീഫ് സൂപ്രണ്ടുമാരെയും അത്രയും തന്നെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പ്രതിനിധികളെയും 22,000ലധികം ഇന്‍വിജിലേറ്റര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ നിരീക്ഷണത്തിനായി ഓരോ കേന്ദ്രത്തിലും ഒന്നുവീതം ആകെ 332 ഒബ്സര്‍വര്‍മാരെയും നിയമിച്ചിട്ടുണ്ട്.


എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷകള്‍ 21, 22 തീയതികളില്‍ രാവിലെ പത്തുമുതല്‍ 12.30 വരെയായിരിക്കും. മെഡിക്കല്‍ പ്രവേശനപരീക്ഷകള്‍ 23നു രാവിലെ പത്തു മുതല്‍ 12.30 വരെയും അന്നുതന്നെ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ചു വരെയുമാണു നടത്തുന്നത്. പ്രവേശന പരീക്ഷകള്‍ അവസാനിക്കുന്ന 23നു വൈകുന്നേരം ആറിന് എല്ലാ പരീക്ഷകളുടെയും ഉത്തരസൂചികകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസി ദ്ധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.