എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം മാതംഗി സത്യമൂര്‍ത്തിക്ക്
എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം മാതംഗി സത്യമൂര്‍ത്തിക്ക്
Sunday, April 20, 2014 12:48 AM IST
കൊച്ചി: വര്‍ക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എ സ്. സുബ്ബല ക്ഷ്മി ഫൌണ്േടഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ എം.എസ്. സുബലക്ഷ്മി പുരസ്കാരം കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിക്ക്.

എം.എസ്. സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും 10,001 രൂപയും അടങ്ങുന്നതാണു പുരസ്കാരമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര പുരസ്കാരത്തിനു കെപിഎസി ലളിതയെയും ശ്രീകൃഷ്ണ ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിനായി നടന്‍ സായ്കുമാറിനെയും തെരഞ്ഞെടുത്തു. ഇരുവര്‍ക്കും 25,001 രൂപയും പ്രശസ്തിപത്രവും നല്‍കും.

ഒ. മാധവന്‍ പുരസ്കാരത്തിനായി ആര്‍ട്ടിസ്റ് സുജാതനെയും ശ്രീകൃഷ്ണ സംഗീതരത്ന പുരസ്കാരത്തിനായി വയലിനിസ്റ് പ്രഫ. സുബ്രഹ്മണ്യ ശര്‍മയെയും തെരഞ്ഞെടുത്തു. ഇരുവര്‍ക്കും 5,001 രൂപയും ശില്പവും നല്‍കും.


സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ കിളിമാനൂര്‍ ജി. ചന്ദ്രബാബുവിനു ശ്രീകൃഷ്ണ സത്ഭാവനാ പുരസ്കാരവും പിന്നണി ഗായകന്‍ ഫ്രാങ്കോയ്ക്കു ശീകൃഷ്ണ യുവസംഗീത പുസ്കാരവും നല്‍കും. ഇരുവര്‍ക്കും 10,001 രൂപയും ശില്‍പ്പവും നല്‍കും.

മേയ് നാലിനു വൈകിട്ട് 5.30ന് വര്‍ക്കല മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ചേര്‍ന്നു പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ഇരു സംഘടനകളുടെയും ഭാരവാഹികളായ അജി വര്‍ക്കല, കണ്ണിമറ്റം മുരളി, അഡ്വ.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബ ന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.