ജനം ടിവി ലോഗോ പ്രകാശനം ഇന്ന്
Sunday, April 20, 2014 12:48 AM IST
കൊച്ചി: ജനം ടിവിയുടെ ലോഗോ പ്രകാശനം ഇന്ന് 5.30ന് എളമക്കര ഭാസ്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ സിനിമാതാരം സുരേഷ് ഗോപിയും നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം സംവിധായകന്‍ പ്രിയദര്‍ശനും നിര്‍വഹിക്കുമെന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് ജി. പിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജനം ടിവിയുടെ മുദ്രാഗാനത്തിനു സംഗീതം പകര്‍ന്ന സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെയും എന്‍എസ്ജി കമാന്‍ഡോ മനേഷിനെയും ചടങ്ങില്‍ ആദരിക്കും.

മലയാള ചലച്ചിത്രശാഖയുടെ 75 വര്‍ഷങ്ങള്‍ക്ക് ആദരവ് പ്രകടിപ്പിച്ച് ഓര്‍മകള്‍ എന്ന സംഗീതസന്ധ്യ യും നടക്കും. മാനേജിംഗ് ഡയറക്ടര്‍ പി.വി. വിശ്വരൂപനും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.