ബാല്യകാലസഖിക്കു സംഗീതമൊരുക്കിയതു കരുതലോടെ: ബിജിപാല്‍
ബാല്യകാലസഖിക്കു സംഗീതമൊരുക്കിയതു കരുതലോടെ: ബിജിപാല്‍
Sunday, April 20, 2014 12:49 AM IST
കൊച്ചി: ബാല്യകാലസഖിക്കു സംഗീതമൊരുക്കിയതു വളരെ കരുതലോടെയായിരുന്നുവെന്നു സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബിജിബാല്‍. പ്രമേയത്തിന്റെ പ്രത്യേകത അമിത ബാധ്യതയായതുകൊണ്ടു വളരെ ശ്രദ്ധിച്ചാണു സംഗീതമൊരുക്കിയത്. പ്രണയവും കാലഘട്ടവും സംഗീതവും ഒരുമിപ്പിക്കേണ്ടിവന്നു.

ബഷീര്‍ എന്ന ഇതിഹാസ കഥാകാരനെക്കുറിച്ചുള്ള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതു ഭാഗ്യമാണ്. നാടകത്തിലൂടെ സിനിമയിലേക്കു വന്നയാളാണു സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍. നാടകത്തിന്റെ പൂര്‍ണത അദ്ദേഹം സിനിമയിലും ആഗ്രഹിച്ചുവെന്നും ബിജിപാല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.