ഇഎസ്എ: വ്യക്തിഗത പരാതികള്‍ പഞ്ചായത്തുതല സമിതിക്കു നല്കാം
Sunday, April 20, 2014 12:26 AM IST
തിരുവനന്തപുരം: കേരളത്തിലെ 123 ഇഎസ്എ വില്ലേജുകളുടെ അതിര്‍ത്തിനിര്‍ണയം സംബന്ധിച്ച വ്യക്തിഗത പരാതികള്‍ പഞ്ചായത്തുതല സമിതികള്‍ക്കു നല്കണമെന്നു സര്‍ക്കാര്‍. കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാനായി സര്‍വേ വകുപ്പില്‍നിന്നു സര്‍വേ നമ്പര്‍ ഉള്‍പ്പെടുന്ന കഡസ്ട്രല്‍ മാപ്പുകള്‍ ഇഎസ്എ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുതല സമിതിക്കു ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ മുഖാന്തരവും ജൈവവൈവിധ്യ ബോര്‍ഡില്‍നിന്നു നേരിട്ടും കൈമാറിയിട്ടുണ്ട്.

നിര്‍ദേശാനുസരണം അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി 22നുള്ളില്‍ തന്നെ മാപ്പുകള്‍ തിരിച്ചു തിരുവനന്തപുരത്തുള്ള ഓഫീസിലെത്തിക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്തുതല സമിതി കൈക്കൊള്ളണം.


വ്യക്തികള്‍ക്കു തങ്ങളുടെ സര്‍വേ നമ്പരിലുള്ള വസ്തുവിനെ സംബന്ധിച്ചു പരാതികളുള്ള പക്ഷം ബന്ധപ്പെട്ട പഞ്ചായത്തുതല സമിതിയെ നേരിട്ടു ബോധിപ്പിക്കാം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ നേരിട്ടു ലഭിക്കുന്ന വ്യക്തിഗത അപേക്ഷകളിന്മേലോ പരാതികളിന്മേലോ യാതൊരുവിധ നടപടികളും കൈക്കൊള്ളില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.