പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണം: കെഎസ്ടിഎഫ്
Sunday, April 20, 2014 12:49 AM IST
ഏറ്റുമാനൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന് കെഎസ്ടിഎഫ്. മാസങ്ങളായി ശമ്പളം ലഭിക്കാതെ വലയുന്ന അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പളം ലഭ്യമാക്കുക, അധ്യാപക പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക, ലബ്ബെ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളും കെഎസ്ടിഎഫ് ഉന്നയിച്ചു.

ഇതു സംബന്ധിച്ച നിവേദനം കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍, വൈസ്പ്രസിഡന്റ് പെണ്ണമ്മ തോമസ് എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ.എം.മാണിക്ക് സമര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.