അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല: ജയറാം
അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല: ജയറാം
Sunday, April 20, 2014 12:51 AM IST
കൊച്ചി: മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ലഭിക്കാത്തതില്‍ വിഷമമില്ലെന്നു നടന്‍ ജയറാം പറഞ്ഞു. നടന്‍, സ്വപാനം എന്നീ സിനിമകള്‍ മികച്ചതായിരുന്നു. ഈ സിനിമകളിലെ അഭിനയത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. അവാര്‍ഡ് ലഭിച്ചില്ലെങ്കിലും നല്ല സിനിമകള്‍ ഇനിയും ചെയ്യും. മികച്ച ജൂറിയാണ് ഇത്തവണ പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും ഫഹദ് ഫാസിലിനെ. അര്‍ഹമായവര്‍ക്കു തന്നെയാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.