കത്തോലിക്ക കോണ്‍ഗ്രസ് അനുശോചിച്ചു
Sunday, April 20, 2014 12:53 AM IST
കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസിന്റെ സംസ്ഥാന മുന്‍ ട്രഷററും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ജോസഫ് ഞാവള്ളിയുടെ നിര്യാണത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സമിതി അനുശോചിച്ചു. കോട്ടയം കേന്ദ്ര കാര്യാലയത്തില്‍ സംസ്ഥാന പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര വര്‍ക്കിംഗ് കമ്മിറ്റിയോഗമാണ് അനുശോചനം രേഖപ്പെടുത്തിയത്.


സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, ടോമിച്ചന്‍ അയ്യരുകുളങ്ങര, ബേബി പെരുമാലി, ജിന്‍മോന്‍ മഠത്തില്‍, പ്രഫ.വി.എ.വര്‍ഗീസ്, പ്രഫ.ജോസുകുട്ടി ഒഴുകയില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, സാജു അലക്സ്, സെബാസ്റ്യന്‍ വടശേരി, അഡ്വ.ജോസ് ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.