1,000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കും
Sunday, April 20, 2014 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ഇതിന്റെ ലേലം 22ന് റിസര്‍വ് ബാങ്കിന്റെ ഫോര്‍ട്ട് മുംബൈയിലുള്ള ഓഫീസില്‍ നടക്കും.

മത്സരാധിഷ്ഠിതമായ ബിഡുകള്‍, കോര്‍ബാങ്കിംഗ് സൊല്യൂഷനിലൂടെ 22ന് രാവിലെ 10.30നും 12-നുമിടയില്‍ സമര്‍പ്പിക്കാം. മത്സരാധിഷ്ഠിതമല്ലാത്ത ബിഡുകള്‍ രാവിലെ 10.30നും 11.30നുമിടയില്‍ സമര്‍പ്പിക്കാം. കടപ്പത്രങ്ങള്‍ക്ക് 10 വര്‍ഷ കാലാവധിയാണുള്ളത്.


വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം(നം.35962/എസ്.എസ്.1/2014/ഫിന്‍ തീയതി 17.4.2014) ധനവകുപ്പിന്റെ വെബ്സൈറ്റില്‍ (ംംം.ളശിമിരല.സലൃമഹമ.ഴ്ീ.ശി) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.